
തിരുവനന്തപുരം∙ ബംഗ്ലദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു സാംസൺ രഞ്ജി ട്രോഫിയിൽ കളിക്കും. സഞ്ജു രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം ചേർന്നു. സഞ്ജുവിനെ കൂടാതെ ഫാസ്റ്റ്ബോളർ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്. സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിന്റെ ബാറ്റിങ്ങ് നിര കൂടുതൽ ശക്തമാകും.
ക്യാപ്റ്റൻ സഞ്ജുവിനും യശസ്വി ജയ്സ്വാളിനും 18 കോടി, ബട്ലറും പരാഗും രാജസ്ഥാനിൽ തുടരും
Cricket
18 മുതൽ ബെംഗളൂരുവിലാണ് കേരളത്തിന്റെ രണ്ടാം മത്സരം. അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ കർണാടകയാണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം മത്സരത്തിനുള്ള കേരള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. സഞ്ജു ടീമിൽ തിരിച്ചെത്തുന്നതോടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്തിരിക്കേണ്ടിവരും.
രഞ്ജിയിലെ ആദ്യ മത്സരത്തിൽ സച്ചിൻ ബേബി നയിക്കുന്ന കേരള ടീം പഞ്ചാബിനെതിരെ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. മധ്യപ്രദേശിനെതിരായ കർണാടകയുടെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മയങ്ക് അഗർവാൾ നയിക്കുന്ന കർണാടക ടീമിൽ, ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാൽ എന്നിവരും പ്രധാന താരങ്ങളാണ്.
English Summary:
Sanju Samson join Kerala camp for Ranji Trophy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]