
മുംബൈ: പ്രമുഖ മറാഠി നടന് അതുല്‍ പാര്‍ച്വര്‍ (57) അന്തരിച്ചു. നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സനിമകളിലുമടക്കം അഭിനയിച്ചിട്ടുള്ള അദ്ദേഹം അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഷാരൂഖ് ഖാന് അഭിനയിച്ച ബില്ലു, പാര്‍ട്ണര്‍, അജയ് ദേവ്ഗണിന്റെ ഓള്‍ദി ബെസ്റ്റ് എന്നീ സിനിമകളിലടക്കം വേഷമിട്ടിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് ശ്രദ്ധേയനായത്. കപില്‍ ശര്‍മയുടെ കോമഡി ഷോയിലടക്കം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കരളില്‍ അര്‍ബുദം ബാധിച്ചതായി അദ്ദേഹം ഒരു ടോക് ഷോയിലാണ് വെളിപ്പെടുത്തിയത്. പ്രാരംഭ ഘട്ടത്തില്‍ ചികിത്സാപിഴവ് ഉണ്ടായെന്നും നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചതിന് കാരണം അതാണെന്നും നടന് വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ ചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്ന് ആദ്യം ചികിത്സിച്ച ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടശേഷമാണ് കീമോതെറാപ്പി അടക്കമുള്ള ചികിത്സകളിലേക്ക് പോയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മറാഠി വിനോദരംഗത്ത് നിരവധി ആരാധകരും സൗഹൃദങ്ങളും ഉണ്ടായിരുന്ന നടനാണ് അതുല്‍ പച്വര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]