
തിരുവനന്തപുരം: വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമിച്ച രണ്ടു പേർ ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം മങ്കട
സ്വദേശി സജിൻ (38), കണ്ണൂർ ചെറുപുഴ സ്വദേശി നിഖിൽ (40) എന്നിവരാണ് പിടിയിലായത്. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്.
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിൻ്റെ കളർ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആറ്റിങ്ങൽ കച്ചേരി ജംങ്ഷനിലായിരുന്നു സംഭവം.
ലോട്ടറി ഏജൻസിയിലെത്തിയ പ്രതികൾ 5,000 രൂപ സമ്മാനം അടിച്ച വിൻവിൻ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കി. സമ്മാനം കിട്ടിയ സീരീസിലെ 12 വ്യാജ ലോട്ടറി ടിക്കറ്റുകളുമായാണ് ഇരുവരും എത്തിയത്.
സംശയം തോന്നിയ ഏജൻസി ജീവനക്കാരൻ പരിശോധിച്ചൾ കളര്‍ പ്രിന്റ് ചെയ്ത വ്യാജ ടിക്കറ്റുകളാണ് നൽകിയതെന്ന് മനസ്സിലായി. ഉടൻതന്നെ ഏജൻസി ജീവനക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളുടെ സംഘത്തിൽ രണ്ട് പേർ കൂടി ഉണ്ടെന്നാണ് മൊഴി. വ്യാജരേഖകൾ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനും പൊലീസ് കേസെടുത്തു.
The post സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ പ്രിന്റുമായി എത്തി, പണം തട്ടാൻ ശ്രമം; രണ്ട് പേർ പിടിയിൽ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]