
കോഴിക്കോട്: അന്തരിച്ച പിന്നണി ഗായിക മച്ചാട്ട് വാസന്തിയുടെ സംസ്കാരം കോഴിക്കോട് മാനാരി ശ്മശാനത്തിൽ നടന്നു. മകൻ മുരളീധരൻ ചിതയ്ക്ക് തീ കൊളുത്തി. വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച അർധരാത്രിയായിരുന്നു വാസന്തിയുടെ മരണം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. വാസന്തിയുടെ ഫറോക്കിലെ വസതിയിലും കോഴിക്കോട് ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. പ്രിയ കലാകാരിക്ക് അന്തിമോപചാരം അർപ്പിക്കാൻ കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ടൗൺ ഹാളിൽ എത്തിയത്.
മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി. വി ചന്ദ്രൻ, എം.കെ. രാഘവൻ എം പി. മേയർ ബീനാ ഫിലിപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ തുടങ്ങിയവർ ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]