
സ്വന്തം ലേഖിക തൃശൂര്‍: തൃശൂരില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായ സംഭവത്തില്‍ വഴിത്തിരിവ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കും.
പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. ഡ്രൈവര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുക്കും.
മര്‍ദ്ദനമേറ്റതിന് പരാതിയുണ്ടെങ്കില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പത്താം ക്ലാസുകാരനായ മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് മൊഴി നല്‍കിയിട്ടുണ്ട്.
ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവം. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചു എന്ന പേരിലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് അന്വേഷണം തുടങ്ങി. ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നിന്ന് ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരം ശേഖരിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. ഒല്ലൂര്‍ പി.ആര് പടിയില്‍ പെട്രോള്‍ പമ്പില്‍ എത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ഡ്രൈവര്‍ ഉപദ്രവിച്ചു.
കുതറി മാറിയ ആണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തി. അതിനിടെ ഡ്രൈവര്‍ കടന്നു കളഞ്ഞു.
തുടര്‍ന്ന് സംഭവം അറിഞ്ഞ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെത്തിയ പിതാവ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. The post തൃശൂരില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ട്വിസ്റ്റ്; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസ്; കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]