
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,960 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സ്വർണം വാങ്ങാനായി കാത്തിരുന്നവർ നിരാശയിലായിരിക്കുകയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,762 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,115 രൂപയുമാണ്.
ഒക്ടോബർ പത്തിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,200 രൂപയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറിയതാണ് വിലയിൽ വർദ്ധനവുണ്ടാകാൻ കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം 74 കടന്ന് താഴേക്ക് നീങ്ങിയതോടെ ഇറക്കുമതി ചെലവ് കൂടിയതും വില വർദ്ധനയ്ക്ക് ആക്കം കൂട്ടി. അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ധന നയവുമാണ് ഈ വാരം സ്വർണ വിലയെ മുന്നോട്ടുനയിക്കുക. അമേരിക്ക പലിശ കുറയ്ക്കാനുള്ള തീരുമാനം നീട്ടിവെച്ചാൽ വില വീണ്ടും മുകളിലേക്ക് നീങ്ങും. ഇന്നത്തെ വെളളിവിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 103 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,03,000 രൂപയുമാണ്.