
തിരുവനന്തപുരം:ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വെർച്ചൽ ക്യൂവുമായി മുന്നോട്ടുപോകും.. എന്നാൽ ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പു നൽകുന്നു.വേർച്വൽ ക്യു മാത്രം വിവാദം ആക്കരുത്.വേർച്ചൽ ക്യു ആട്ടിമറിച്ചു വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് ആത്മാർത്ഥ ഇല്ലാത്തതാണ്.അത് രാഷ്ട്രീയ താല്പര്യം ആണ്.താൻ വിശ്വാസിയായ ബോർഡ് പ്രസിഡന്റ് ആണ്. വിശ്വാസികൾക്കൊപ്പം ദേവസ്വം ബോർഡ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു
ദേവസ്വം ബോര്‍ഡിന് തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാനം. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട 14 തീരുമാനങ്ങളെടുത്തു. അതിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുന്നു.സിപിഐ അടക്കം ഉയർതിയ ആശങ്ക പരിശോധിക്കും.അവസാന വാക്കല്ല ഇപ്പോളുള്ള തീരുമാനം. ഉത്തരവാദിത്വത്തിൽ നിന്ന് ദേവസ്വം ഒളിച്ചോടുന്നില്ല. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്
സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതിന് സുവർണ്ണാവസരമായി കാണുന്നവർക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുത്. ഒരു തീർത്ഥാടകനും മടങ്ങി പോകേണ്ടി വരില്ല. ആ ഉറപ്പ് നൽകുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]