
ന്യൂഡൽഹി∙ അടുത്തയാഴ്ച ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ 3 മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി പേസർ ജസ്പ്രീത് ബുമ്രയെ നിയമിച്ചു. 15 അംഗ ടീമിനെയും കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചു.
ബോളർമാരായ മുഹമ്മദ് ഷമി, യഷ് ദയാൽ എന്നിവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ട ടീമിൽ അശ്വിൻ, ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെല്ലാമുണ്ട്.
16ന് ബെംഗളൂരൂവിലാണു ടെസ്റ്റിനു തുടക്കം. പുണെയിലും മുംബൈയിലുമാണ് പിന്നീടുള്ള 2 ടെസ്റ്റുകൾ.
English Summary:
Jasprit Bumrah becomes vice captain in New Zealand test series
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]