
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരം. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരം തേടി.
വീണയുടെ മൊഴി എടുക്കലിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആർഎല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്കുമായി ബന്ധപ്പെട്ട എസ് എഫ് ഐഒ വിവരശേഖരണം പൂർത്തിയായി.
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധനയിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കുമോ? വിധി ഇന്ന്
അതേസമയം, സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിൽ അന്വേഷണം തുടരും. വീണാ വിജയന് പുറമേ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്ക് പണം നൽകിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതടക്കം സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]