
.news-body p a {width: auto;float: none;}
ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ച അമ്മയും ചിത്രത്തിന്റെ സംവിധായികയുമായ വിക്ടോറിയ മേപ്പിൽബെക് മകൻ ജനിക്കുന്നതോടെ തൊഴിൽ രഹിതയാവുകയാണ് “മദർബോർഡ്” എന്ന ഈ ഹൃദ്യമായ ഡോക്യുമെന്ററിയിൽ. ഇപ്പോൾ നടക്കുന്ന ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെ ശ്രദ്ധേയമായ ചിത്രമാണിത്.
കുട്ടിയുടെ- ഗർഭസ്ഥ ശിശുവിന്റെ, ആദ്യത്തെ സ്കാൻ മുതൽ 20 വർഷം വരെ അവനെ അമ്മ വളർത്തിക്കൊണ്ട് വരുന്നത് നമ്മൾ കാണുന്നു. ഒരു ഗാഢ ബന്ധമുള്ള സുഹൃത്തിന്റെ കഥ പോലെ. അമ്മ പകർത്തുന്ന ചിത്രങ്ങളിലൂടെ നമ്മൾ അവരുടെ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നു.
ഇവിടെ ഇല്ലാത്തത് അച്ഛൻ മാത്രം. അവൻ ജനിക്കുമ്പോൾ പോലും അച്ഛൻ അടുത്തില്ലായിരുന്നു. അയാൾ അങ്ങ് വടക്കു സ്കോട്ട്ലാന്റിലെ മല നിരകളിൽ മഞ്ഞിൽ സ്കേറ്റിംഗ് കളിക്കുകയായിരുന്നു. കുട്ടി ജനിച്ചിട്ടും ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ അയാൾ കണ്ടുള്ളൂ. ഉടൻ അയാൾ സ്പെയിനിലേക്ക് പോവുകയും ചെയ്തു.
ഫീച്ചർ ഫിലിം പോലെ ഹൃദ്യമായ ഡോക്യുമെന്ററിയാണിത്. കുട്ടി വളർന്ന് പക്വതയുള്ള, സ്നേഹമുള്ള പുരുഷനായി മാറുന്നത് നമ്മൾ കാണുന്നു. 2019ലെ Tv BAFTA അവാർഡ് നേടിയ Missed Call എന്ന ചിത്രത്തിന്റെ സംവിധായികയാണ് വിക്ടോറിയ മേപ്പിൽബെക്.
ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെ ചിത്രങ്ങൾ കാണാൻ 020 7928 3232 എന്ന നമ്പറിൽ വിളിക്കാം.
(തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]