
.news-body p a {width: auto;float: none;}
റാലി: സ്വന്തം തോട്ടത്തിൽ കൃഷി ചെയ്ത മത്തൻ വിറ്റതിലൂടെ യുവാവിനെ തേടിയെത്തിയത് കോടികളുടെ സൗഭാഗ്യം. നോർത്ത് കരോലീന സ്വദേശിയായ റോയ് സ്റ്റോറി എന്ന യുവാവിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. മത്തൻ വിറ്റതിൽ ലഭിച്ച ലാഭത്തുകയിൽ നിന്നാണ് യുവാവ് എലിസബത്ത് സിറ്റിയിലെ സൺ ഫാമിൽ നിന്നും എക്സ്ട്രീം ക്യാഷ് വേർഡ് ടിക്കറ്റ് വാങ്ങിയത്. ഇതിനാണ് ജാക്ക്പോട്ട് സമ്മാനമായി 150,000 ഡോളർ (1.26 കോടി ) ലഭിച്ചത്.
നോർത്ത് കരോലീനയിൽ വർഷത്തിലൊരിക്കൽ ആചരിക്കുന്ന ഹാലോവീൻ ആചാരത്തിന്റെ ഭാഗമായാണ് യുവാവ് തന്റെ പച്ചക്കറിത്തോട്ടത്തിൽ മത്തൻ കൃഷി ചെയ്തത്. ലാഭത്തിൽ നിന്ന് പത്ത് ഡോളർ (835 രൂപ) മുടക്കിയാണ് യുവാവ് ടിക്കറ്റ് വാങ്ങിയത്. എല്ലാ വർഷവും താൻ തോട്ടത്തിൽ മത്തൻ കൃഷി ചെയ്യാറുണ്ടെന്നും വിൽക്കാറുണ്ടെന്നും കർഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു മത്തന് പത്ത് ഡോളർ രൂപയാണ് ചിലർ നൽകാറുളളത്. ആ പണം ഉപയോഗിച്ച് താൻ ടിക്കറ്റ് എടുക്കാറാണ് പതിവ്. ക്യാഷ് വേർഡ് കളിക്കാൻ ഇഷ്ടമായതുകൊണ്ടാണ് ടിക്കറ്റുകൾ വാങ്ങുന്നതെന്നും യുവാവ് പറഞ്ഞു. ആദ്യം ടിക്കറ്റിൽ നിന്ന് 1000 ഡോളർ(83,500രൂപ ) ലഭിച്ചതായാണ് കരുതിയത്. തുടർന്ന് ജാക്ക്പോട്ട് വിജയിയാണെന്ന് തിരിച്ചറിഞ്ഞതോടെ മുഴുവൻ സമ്മാനത്തുകയും പുതിയ കളിയിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും റോയ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമാനമായി ഒട്ടനവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. മേരിലാൻഡിലെ ഫ്രെഡറിക് കൗണ്ടിയിലുളള ഒരു സ്ത്രീക്കും പവർബോൾ ഡബിൾ പ്ലേ ടിക്കറ്റ് നറുക്കെടുപ്പിൽ 500,000 ഡോളർ (നാല് കോടി രൂപ) സെപ്റ്റംബർ 25ന് ലഭിച്ചിരുന്നു. തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനമാണെന്ന് യുവതിയും മാദ്ധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച തുകയുപയോഗിച്ച് ഒരു വീട് വാങ്ങാനും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും വിനിയോഗിക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. അർബാന പൈക്കിലുളള ഒരു സ്ഥലത്ത് നിന്നാണ് യുവതി ടിക്കറ്റ് വാങ്ങിയത്.ടിക്കറ്റ് വിറ്റതിൽ വിൽപ്പനക്കാരനും ബോണസായി 1000 ഡോളർ ലഭിച്ചു.