
കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25) ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം (Net Direct Tax Collection). മുൻ വർഷത്തെ സമാനകാലത്തെ 9.51 ലക്ഷം കോടി രൂപ വരുമാനത്തേക്കാൾ 18.35 ശതമാനമാണ് വളർച്ച. കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി (Personal Income Tax) എന്നിവയാണ് പ്രധാനമായും പ്രത്യക്ഷ നികുതി വിഭാഗത്തിലുള്ളത്.
കെനിയയുടെ ‘വെളിച്ചമാകാൻ’ അദാനി; ഒപ്പുവച്ചത് 30 വർഷത്തേക്കുള്ള വമ്പൻ കരാർ
കോർപ്പറേറ്റ് നികുതിയായി 4.94 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയിനത്തിൽ 5.98 ലക്ഷം കോടി രൂപയും കേന്ദ്രം നേടി. മൊത്തം പ്രത്യക്ഷ നികുതി വരുമാനം (Gross Direct Tax Collection) 13.57 ലക്ഷം കോടി രൂപയാണ്; 22.30 ശതമാനമാണ് വർധന.
കോർപ്പറേറ്റ് നികുതിയനത്തിൽ 6.11 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയായി 7.13 ലക്ഷം കോടി രൂപയും പിരിച്ചു. റീഫണ്ടായി 2.31 ലക്ഷം കോടി രൂപ നൽകിയതോടെ, അറ്റ പ്രത്യക്ഷ നികുതി വരുമാനം 11.25 ലക്ഷം കോടി രൂപയാകുകയായിരുന്നു. കോർപ്പറേറ്റ് നികുതിയിനത്തിൽ 1.16 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയിനത്തിൽ 1.14 ലക്ഷം കോടി രൂപയും കേന്ദ്രം റീഫണ്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]