
മുള്‍ട്ടാന്‍: മോശം അവസ്ഥയിലൂടെയാണ് പാകിസ്ഥാന് ക്രിക്കറ്റ് കടന്നുപോകുന്നത്. തുടര്‍ന്ന് തോല്‍വികളില്‍ നിന്ന് രക്ഷപ്പെടാന്‍ പാകിസ്ഥാന് സാധിക്കുന്നില്ല. ഏറ്റവും അവസാനം ഇംഗ്ലണ്ടിനെതിരെ മുള്‍ട്ടാന്‍ ടെസ്റ്റിലും പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്സില്‍ 556 റണ്‍സടിച്ചിട്ടും പാകിസ്ഥാന് ഇന്നിംഗ്സിനും 47 റണ്‍സിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്സില്‍ 500ന് മുകളില്‍ റണ്‍സടിച്ചിട്ടും ഒരു ടീം ഇന്നിംഗ്സ് തോല്‍വി വഴങ്ങുന്നത്.
തര്‍ക്കം കഴിഞ്ഞിട്ട് മതി ഇനി ബാക്കി! ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനുള്ള സഹായം നിര്‍ത്തി ഐഒസി
നാണംകെട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ദേശീയ സെലക്ഷന് കമ്മിറ്റിയിലേക്ക് നാല് പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചു. അതില്‍ പ്രധാനി അന്താരാഷ്ട്ര തലത്തില്‍ അമ്പയറിംഗില്‍ നിന്ന് അടുത്തിടെ വിരമിച്ച അലീം ദാറാണ്. പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അഖിബ് ജാവേദ്, അസ്ഹര്‍ അലി, ഹസ്സന് ചീമ എന്നിവരാണ് മറ്റ് അംഗങ്ങള്‍. 2003-ല്‍ അംപയറായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ്ലീം ദാര്‍. ഐസിസിയുടെ എലൈറ്റ്, ഇന്റര്‍നാഷണല്‍ അമ്പയറിങ് പാനലിലെ അംഗമെന്ന നിലയില്‍ 20 വര്‍ഷത്തെ കരിയറില്‍ അലീം ദാര്‍ 448 മത്സരങ്ങളില്‍ നിയന്ത്രിച്ചു.
ഐസിസി അംപയര്‍ ഓഫ് ദ ഇയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി മൂന്ന് തവണ നേടി. പാകിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന 2024-25 ആഭ്യന്തര ക്രിക്കറ്റ് സീസണ് പൂര്‍ത്തിയാക്കിയ ശേഷം അംപയറിംഗില്‍ നിന്ന് പൂര്‍ണ്ണമായും വിരമിക്കാനുള്ള തീരുമാനവും അദ്ദേഹമെടുത്തിരുന്നു.
ഇതിനിടെ പാകിസ്ഥാന് ടീമില്‍ തമ്മിലടിയെന്ന ആരോപണം ശക്തമാവുന്നു. ഇംഗ്ലണ്ട് – പാകിസ്ഥാന് മത്സരത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പാകിസ്താന് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പേസര്‍ ഷഹീന് ഷാ അഫ്രീദി അപമാനിച്ചതായിട്ടാണ് പുതിയ ആരോപണം. അടുത്ത കാലത്തായി മോശം ഫോമിലാണ് ബാബര്‍. 2022ലാണ് ബാബര്‍ അസം ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറി നേടിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]