
കിരണ്‍ അബ്ബാവരം നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘ക’ യുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. നവാഗതരായ സുജിത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പിരീഡ് ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ രചനയും സംവിധാനവും. ശ്രീ ചക്രാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തന്വി റാം, നയനി സരിക എന്നിവരാണ് നായികമാര്‍. രാധ എന്നാണ് തന്‍വിയുടെ കഥാപാത്രത്തിന്റെ പേര്.
കിരണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം ആരാണ്, എന്താണ് അയാളുടെ ലക്ഷ്യം എന്നതിനെക്കുറിച്ചുള്ള ആകാംഷ സമ്മാനിക്കുന്ന ടീസറില്‍, കഥ നടക്കുന്ന ഗ്രാമീണ പശ്ചാത്തലവും അവിടെ നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആക്ഷനും സസ്പെന്‍സും നിറഞ്ഞ ടീസറിന്റെ അവസാനം, വേട്ടയാടുന്ന ഒരു ചെന്നായയെന്നാണ് നായക കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിലെ ‘ക മാസ്സ് ജതാര’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. നായകനായ കിരണ്‍ അബ്ബാവരത്തിന്റെ ചടുലമായ നൃത്തമുള്‍പ്പെടുന്ന ഒരു ആഘോഷ ഗാനമായിരുന്നു അത്. ആവേശകരമായ താളത്തില്‍ ചിട്ടപ്പെടുത്തിയ ഗാനത്തില്‍ നായികമാരായ തന്വി റാം, നയനി സരിക എന്നിവരും ചുവടു വെച്ചിട്ടുണ്ട്.
മീറ്റര്‍, റൂള്‍സ് രഞ്ജന്‍, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുഗില്‍ പ്രശസ്തനായ താരമാണ് കിരണ്‍ അബ്ബാവരം. തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. ‘ക’ യുടെ ഓവര്‍സീസ് വിതരണാവകാശം സ്വന്തമാക്കിയത് ശ്ലോക എന്റര്ടൈന്മെന്റ്സ്.
ഛായാഗ്രഹണം – വിശ്വാസ് ഡാനിയല്‍, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീര്‍ മചാര്‍ല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷന്‍- റിയല്‍ സതീഷ്, റാം കൃഷ്ണന്, ഉയ്യാല ശങ്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ചൗഹാന്, ലൈന്‍ പ്രൊഡക്ഷന്‍ – ഗഅ പ്രൊഡക്ഷന്‍, സിഇഒ – രഹസ്യ ഗോരക്, പിആര്‍ഒ – ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]