
കൊല്ലം: കൊല്ലം അമ്പനാട് എസ്റ്റേറ്റിലെ ലയത്തിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ ശശികുമാറിൻ്റെ വീട് തകർത്തു. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ ചുമരുൾപ്പെടെ ഇടിച്ചുവീഴ്ത്തി വീട് തകർത്ത കാട്ടാന വീട്ടിനുള്ളിലെ സാധനങ്ങളും നശിപ്പിച്ചു. ശശികുമാറും കുടുംബവും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് ഉറക്കമെണീറ്റ ഇവർ വീട്ടിൽ നിന്നും ഇറങ്ങിയോടി. തലനാരിഴയ്ക്കാണ് ശശികുമാറും കുടുംബവും രക്ഷപ്പെട്ടത്.
പ്രദേശത്ത് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവാണ്. പകൽസമയത്തും കാട്ടാനകൾ എത്താറുണ്ട്. കാട്ടാന ശല്യം രൂക്ഷമായതിനാൽ ഫെൻസിംഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെയും ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]