
തിരുവനന്തപുരം ജില്ലയിലെ മുരുക്കും പുഴ ഉള്ള ഒരു വീട്ടിലാണ് സംഭവം. ഗൾഫിൽ നിന്ന് നാട്ടിൽ അവധിക്ക് എത്തിയ വീട്ടുടമയാണ് വാവ സുരേഷിനെ ഫോണിൽ വിളിച്ചത്. വീടിന് പിറകിൽ തടിയും, വിറകും, പഴയ സാധനങ്ങളും അടുക്കി വച്ചിരിക്കുന്നു. അവിടെയാണ് പാമ്പിനെ കണ്ടത്.
സ്ഥലത്തെത്തിയവാവ സുരേഷ് സാധനങ്ങൾ കുറച്ച് മാറ്റിയതും പാമ്പിനെ കണ്ടു. വലിയ ഉച്ചത്തിൽ ചീറ്റി, എല്ലാവരേയും വിരട്ടാൻ മൂർഖൻ ഒന്ന് നോക്കി. എന്നാൽ പെട്ടന്ന് തടികൾക്കടിയിലേക്ക് കയറി. അതിനായുള്ള തെരച്ചിലിനിടയിൽ മറ്റൊരു പാമ്പ് വാവയ്ക്ക് മുന്നിലെത്തി. ചെന്നായി തലയൻ പാമ്പ് ആയിരുന്നു അത്. അതിനെ പിടികൂടിയ ശേഷം വാവ വീണ്ടും തടികൾ മാറ്റി. ഇപ്പോഴാണ് മൂർഖനെ മുഴുവനായി കണ്ടത്.
വാവ സുരേഷ് ഈ വർഷം പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പ്. മാത്രവുമല്ല രാജവെമ്പാലയുടെ പത്തി പോലെ വലിയ പത്തിക്കാരൻ. കാണുക 10 വയസിന് മേൽ പ്രയമുള്ള അപകടകാരിയായ വലിയ മൂർഖൻ പാമ്പിനെയും, ചെന്നായ് തലയൻ പാമ്പിനെയും ഒന്നിച്ച് പിടികൂടുന്ന കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]