
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയായ കൂപ്പർ ദീപുവിനുവേണ്ടി പൊലീസ് അന്വേഷണം വ്യാപകമാക്കി. സംസ്ഥാനം വിട്ട ഇയാൾ നേരേ തമിഴ്നാട്ടിലേക്കാണ് കടന്നത്. എന്നാൽ ഇയാൾ ഇപ്പോൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതിയെ എത്രയും പെട്ടെന്നുതന്നെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.
പരാതി നൽകിയത് അറിഞ്ഞതോടെയാണ് ഇയാൾ സംസ്ഥാനം വിട്ടത്. കുറവൻകോണം സ്വദേശിയായ ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളുടെ മറ്റുബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെയാകാം ഇയാൾ ഒളിവിൽ കഴിയുന്നതെന്ന സംശയവും പൊലീസിനുണ്ട്.
പീഡനത്തിനിരയായ യുവതിയുടെ ആൺ സുഹൃത്തിന്റെ സുഹൃത്താണ് ദീപു. മിനി കൂപ്പർ ഉൾപ്പെടെയുള്ള പ്രിമിയം യൂസ്ഡ് കാറുകൾ വിൽക്കുന്നതാണ് ദീപുവിന്റെ പ്രധാന ജോലി. അങ്ങനെയാണ് കൂപ്പർ ദീപുവെന്ന പേരുലഭിച്ചത്. ഇതിനുമുമ്പ് ഇയാൾ ഒരുകേസിലും ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴക്കൂട്ടം കുളത്തൂരിൽ യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ഒക്ടോബർ എട്ടിന് രാത്രി 11മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ബെഡ് റൂമുള്ളതാണ് അപ്പാർട്ട്മെന്റ്. പരാതിക്കാരിയുടെ സഹതാമസക്കാരിയായ യുവതിസംഭവം നടക്കുമ്പോൾ അടുത്ത റൂമിലായിരുന്നുവെന്നാണ് പൊലീസിന് ലഭ്യമായ വിവവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആറു മാസമായി പ്രതിയും പരാതിക്കാരിയും പരിചയക്കാരാണ്. പ്രതിയായ ദീപു സംഭവ ദിവസം രാത്രി 11ന് പരാതിക്കാരിയോട് ആൺ സുഹൃത്തിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്നറിയിച്ച് വിളിച്ചു. രാത്രി വൈകിയതുകൊണ്ട് അപ്പാർട്ട്മെന്റിലേക്ക് വരാൻ പരാതിക്കാരി പറഞ്ഞു. അപ്പാർട്ട്മെന്റിലെത്തിയ പ്രതി നിർബന്ധിച്ച് മദ്യം നൽകിയശേഷം പരാതിക്കാരിയെ മാനഭംഗം ചെയ്തു. ഈ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.