
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കും. സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവിലും ചർച്ച ചെയ്തത്. മുതിർന്ന നേതാവ് കെഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ സംസ്ഥാന കൗൺസിലിൽ ഉയർന്നു വന്നിരുന്നു. ഇസ്മയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ വിമര്‍ശനം.
പാർട്ടി അച്ചടക്കനടപടി വേണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ അടക്കമുള്ളവർ സംസ്ഥാന വിഷയങ്ങളിൽ നിലപാട് പറയുന്നതിലുള്ള അതൃപ്തി യോഗത്തിൽ ഉയർന്നു വന്നിരുന്നു. സംസ്ഥാന കൗൺസിൽ ഉയർന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകും.
സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചർച്ചകൾ സജീവമാക്കി സിപിഎം; ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]