
കോഴിക്കോട്: ഓമശേരി പെരുവില്ലിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റു. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ്മ (60), സിന്ധു (45) ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മൂന്നു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാമേഷ്, രാമൻ, സുമതി എന്നിവരെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]