
കൊച്ചി:രത്തൻ ടാറ്റയുടെ ഓർമകൾ പേറുന്ന ഒരു ഗ്രാമം കേരളത്തിലെ കൊച്ചിയിലുമുണ്ട്. കുട്ടിക്കാലത്ത് അച്ഛനൊപ്പം രത്തൻ ടാറ്റ അവധിക്കാലം ആഘോഷിക്കാനെത്തിയിരുന്ന ടാറ്റാപുരമാണത്. പ്രദേശത്തെ പഴയ ടാറ്റാ കമ്പനി വിസ്മൃതിയിലേക്ക് മറഞ്ഞെങ്കിലും ടാറ്റാപുരം ഇപ്പോഴും സ്നേഹത്തോടെ ഓർക്കുന്നുണ്ട് ആ ടാറ്റാക്കാലത്തെ. 1917ൽ കൊച്ചിയിൽ ടാറ്റാ സോപ്പു ഫാക്ടറിയെത്തിയതോടെ ആ നാട് ടാറ്റാപുരമാകുന്നത്.
മൂന്ന് പതിറ്റാണ്ട് മുൻപ് ടാറ്റ കമ്പനി ടാറ്റാപുരത്തോടെ വിടപറഞ്ഞെങ്കിലും ഇടവഴികളിൽ പോലും സുഗന്ധം പരത്തിയ ടാറ്റാ സോപ്സും സ്വപ്ന ജോലിയുമായി നാടിന്റെ കൈപിടിച്ച ടാറ്റാ ഓയിൽസുമെല്ലാം ഇന്നലെയെന്ന പോൽ ഓർക്കുന്നവര്‍ ഇപ്പോഴും ഇവിടെയുണ്ട്. പ്രതാപകാലത്തെ കെട്ടിടങ്ങളും സ്ഥാപനങ്ങളുമെല്ലാം വിസ്മൃതിയിലേക്ക് മറയുകയാണെങ്കിലും ഓര്‍മകള്‍ മാഞ്ഞിട്ടില്ല.
അച്ഛൻ നവൽ ടാറ്റ ചെയർമാനായിരുന്ന ടാറ്റ ഓയിൽ മിൽസ് കമ്പനിയിലേക്ക് കുഞ്ഞു രത്തനും സഹോദരനും അവധിക്കാലങ്ങളിലെത്തുമായിരുന്നു. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുളള യാത്രയിൽ മംഗളവനവും കായലോരങ്ങളുമെല്ലാം നല്ലോർമകളായി. കമ്പനിയിലെ തൊഴിലാളികളെ കണ്ട് സുഖവിവരങ്ങൾ തേടും. രത്തൻ ടാറ്റ ഓർമ്മ ചെപ്പു തുറക്കുമ്പോൾ ടാറ്റാപുരവും അവിടുത്തെ മനുഷ്യരും സ്നേഹത്തോടെ കടന്നുംവരാറുണ്ട്. രത്തൻ ടാറ്റ വിവാങ്ങുമ്പോള്‍ കൊച്ചിയിലെ ടാറ്റാപുരത്തുകാര്ക്കും അത് തീരാനോവായി മാറുകയാണ്.
വിട വാങ്ങി, ‘വ്യവസായ വിപ്ലവം’ ; രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]