
അഗർതല: 60 അംഗ ത്രിപുര നിയമസഭയിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഗിറ്റെ കിരൺകുമാർ ദിനകരോ അറിയിച്ചു.
3,337 പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴിനും വൈകീട്ട് നാലിനും ഇടയിലാണ് വോട്ടെടുപ്പ്. 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.
ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം, സി.പി.എം-കോൺഗ്രസ് സഖ്യം, മുൻ രാജകുടുംബത്തിന്റെ പിൻഗാമികൾ രൂപവത്കരിച്ച പ്രാദേശിക പാർട്ടിയായ ടിപ്ര മോത എന്നിവയാണ് പ്രധാന പാർട്ടികൾ. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
മുൻകരുതലായി സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും ഫെബ്രുവരി 17ന് രാവിലെ ആറുവരെ തുടരുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ അന്താരാഷ്ട്ര, അന്തർ സംസ്ഥാന അതിർത്തികൾ അടച്ചിട്ടുണ്ട്.
13.53 ലക്ഷം സ്ത്രീകളുൾപ്പെടെ 28.13 ലക്ഷം വോട്ടർമാരാണുള്ളത്. ഇവരാണ് 20 സ്ത്രീകളടക്കം 259 പേരുടെ വിധി നിർണയിക്കുക.
മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദോവലി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരിൽ മത്സരിക്കുന്നു.
ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ മുഖമുദ്രയായ സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധുരി, സബ്റൂം മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. ടിപ്ര മോത മേധാവി പ്രദ്യോത് ദേബർമ മത്സരരംഗത്തില്ല.
The post ത്രിപുര ഇന്ന് ബൂത്തിലേക്ക് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]