ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ് (World Mental Health Day). എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. രാത്രി നല്ല ഉറക്കം ലഭിക്കാതെ വരുന്നത് പോലും മാനസികാരോഗ്യത്തെ ബാധിക്കാം. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്.
മാനസികാരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വാഴപ്പഴം
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാന്‍’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിന്‍’ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ പതിവായി വാഴപ്പഴം കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഏറെ നല്ലതാണ്.
2. സാൽമൺ മത്സ്യം
സാൽമൺ മത്സ്യത്തില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ മാനസികാരോഗ്യത്തിന് നല്ലതാണ്. ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
3. ഡാര്‍ക്ക് ചോക്ലേറ്റ്
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. നട്സും സീഡുകളും
നട്സുകളിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും ട്രിപ്റ്റോഫാനും പ്രോട്ടീനും ഫൈബറും വിറ്റാമിന്‍- ഇയും തലച്ചോറിന്റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും കാത്തുസൂക്ഷിക്കുന്നു.
5. പ്രോട്ടീന്‍
പാല്, മുട്ട തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.
6. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന ആന്റി ഓക്സിഡന്റ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും. ഇതിലൂടെ ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെല്ലാം ചെറുക്കാനാകും.
7. ചീര
ട്രിപ്റ്റോഫാനെ സെറോടോണിനാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മഗ്നീഷ്യം ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
8. മഞ്ഞള്‍
ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്ക്കുമിന് ആണ് ഇതിന് സഹായിക്കുന്നത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]