
ഇന്ന് മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് വൃക്കയിലെ കല്ല് അഥവാ കിഡ്നി സ്റ്റോൺ. മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്സലേറ്റ്, ഫോസ്ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം, തലകറക്കവും ഛർദ്ദിയും തുടങ്ങിയവയൊക്കെ ചിലപ്പോള്‍ ലക്ഷണങ്ങളാകാം.
വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഉപ്പിന്റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും.
വൃക്കയിലെ കല്ല് വരാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വരെ വെള്ളം കുടിക്കുക.
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
കോളകൾ ഉൾപ്പെടെ കൃത്രിമ ശീതളപാനീയങ്ങൾ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നീഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.
അമിത ഭാരം കുറയ്ക്കുന്നതും കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]