
ദില്ലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും 86 റണ്‍സിന്റെ ആധികാരിക ജയവുമായി ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ റണ്‍സിലവസാനിച്ചു. 41 റണ്‍സെടുത്ത് പൊരുതിയ മെഹ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുമായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ അടിതെറ്റി. ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(16) ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിംഗാണ് ബംഗ്ലാദേശ് തകര്‍ച്ചക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ(11) വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കിയപ്പോള്‍ ലിറ്റണ്‍ ദാസിനെ(14) വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ബംഗ്ലാദേശിന്റെ തലയരിഞ്ഞു. തൗഹിദ് ഹൃദോയിയെ(2) അഭിഷേക് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ മെഹ്ദി ഹസന് മിറാസിനെ(16) റിയാന്‍ പരാഗും ജേക്കര്‍ അലിയെ(1) മായങ്ക് യാദവും മടക്കിയതോടെ ബംഗ്ലാദേശിന്റെ പേരാട്ടം തീര്‍ന്നു. ഇന്ത്യക്കായി നിതീഷ് റെഡ്ഡി 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി.
കളിക്കാനെത്തുക വമ്പൻ താരങ്ങൾ; കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പവര്‍ പ്ലേയില്‍ സഞ്ജു സാംസണ്(10), അഭിഷേക് ഷര്‍മ(15), സൂര്യകുമാര്‍ യാദവ്(8) എന്നിവരെ നഷ്ടമായി പതറിയെങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിംഗിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. രണ്ടാം ടി20 കളിക്കുന്ന നിതീഷ് റെഡ്ഡി 34 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ റിങ്കു സിംഗ് 29 പന്തില്‍ 53 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ 32 റണ്‍സെടുത്തു.
HARDIK UNBELIEVABLE PANDYA! 🤯🤯😱😱#IDFCFirstBankT20Trophy #INDvBAN #HardikPandya #JioCinemaSports pic.twitter.com/gZMPi0bVzn
— JioCinema (@JioCinema) October 9, 2024
റിഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് മൂന്ന് വികറ്റുകള്‍ നഷ്ടമായി. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും തന്‍സിം ഹസന് സാക്കിബും നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റുമായി ടസ്കിന് അഹമ്മദും തിളങ്ങി.
That stare! 🥶🥶🥶#IDFCFirstBankT20Trophy #INDvBAN #ArshdeepSingh #JioCinemaSports pic.twitter.com/GwRA6WePfV
— JioCinema (@JioCinema) October 9, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]