
അഹമ്മദാബാദ്: നവരാത്രി പരിപാടിക്കായി സ്കൂളിൽ ലൈറ്റുകൾ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ആര്യ രാജ്സിംഗ് (15) എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഗുജറാത്തിലെ വിജാപൂർ നഗരത്തിലുള്ള സെൻ്റ് ജോസഫ് സ്കൂളിലാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
സ്കൂൾ അലങ്കരിക്കുന്നതിനിടെ ഷോക്കേറ്റതിന് പിന്നാലെ ആര്യ രാജ്സിംഗ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി വിജാപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വി ആർ ചാവ്ദ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായും അശ്രദ്ധ ആരോപിച്ച് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായും ഇൻസ്പെക്ടർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]