
.news-body p a {width: auto;float: none;} തിരുവനന്തപുരം : ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് മണിക്കൂറുകൾക്ക് മുമ്പാണ് നടന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖിഭവനില്‍ ധനമന്ത്രി കെ എൻ.
ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ആദ്യ നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എല്‍ എയും നിര്‍വഹിച്ചു TG 434222 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്.
ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സുൽത്താൻ ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അതേസമയം ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പൂജാ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടന്നു.
മന്ത്രി കെ.എൻ. ബാലഗോപാലാണ് ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്.
12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പർ നാളെ മുതൽ വിപണിയിലെത്തും. 300 രൂപയാണ് ടിക്കറ്റിന്റെ വില.
2024 ഡിസംബർ നാലിനാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]