
ബോളിവുഡ് ഹൊറര്‍ ചിത്രം ഭൂല്‍ ഭുലയ്യയുടെ മൂന്നാംഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജുളിക എന്ന കഥാപാത്രമായി വിദ്യാബാലന് വീണ്ടുമെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാധുരി ദീക്ഷിതാണ് മറ്റൊരു മഞ്ജുളികയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനീസ് ബാസ്മിയാണ് സംവിധാനം.
മൂന്നാംഭാഗത്തിലും കാര്‍ത്തിക് ആര്യന് തന്നെയാണ് നായകന്. തൃപ്തി ദിംരി, രാജ്പാല് യാദവ്, വിജയ് റാസ്, അശ്വിനി ഖല്സേകര്, രാജേഷ് ശര്‍മ, സഞ്ജയ് മിശ്ര എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 3.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ് പുറത്തുവന്നത്. നവംബര്‍ ഒന്നിന് ദീപാവലി റിലീസായാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുക. ബോക്സോഫിസില്‍ രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്നുമായി ക്ലാഷ് റിലീസായിരിക്കും ഭൂല്‍ ഭുലയ്യ 3-യുടേത്.
മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയാണ് ഭൂല്‍ ഭുലയ്യ ഹിന്ദിയില്‍ എത്തിയത്. പ്രിയദര്‍ശനായിരുന്നു സംവിധാനം. ശോഭന അവതരിപ്പിച്ച വേഷത്തില്‍ വിദ്യാ ബാലനെത്തി. അക്ഷയ് കുമാറായിരുന്നു നായകന്. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനായിരുന്നു നായകന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]