
ബോളിവുഡിലെ സൂപ്പര്‍ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരുടെയും പ്രണയവും വിവാഹവും വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈയടുത്താണ് ഇരുവർക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം സിംഗം എഗൈയ്നില് കുട്ടി സിമ്പയെ(മകള്‍) കാണാനാവുമെന്ന് പറഞ്ഞിരിക്കുകയാണ് രണ്‍വീര്‍ സിങ്. മുബൈയില്‍ നടന്ന ട്രെയിലര്‍ ലോഞ്ച് ചടങ്ങിലാണ് രണ്‍വീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദീപിക കുഞ്ഞുമായി തിരക്കിലാണ്. അതുകൊണ്ടാണ് ഞാന്‍ മാത്രം പരിപാടിക്ക് എത്തിയത്. കുഞ്ഞിനെ നോക്കേണ്ട ഡ്യൂട്ടി എനിക്ക് രാത്രിയിലാണ്. നിങ്ങള്‍ ഈ സിനിമയില്‍ കാണുന്ന വലിയ താരങ്ങള്‍ക്കൊപ്പം ഞങ്ങളുടെ കുട്ടി സിമ്പയുമുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ദീപിക ഗര്‍ഭിണിയായിരുന്നു. ഞാനും ലേഡി സിംഗവും(ദീപിക പദുക്കോണ്‍), ലിറ്റില്‍ സിമ്പയും നിങ്ങള്‍ക്കെല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു- രണ്‍വീര്‍ സിങ്ങ് പറഞ്ഞു.
സിംഗം എഗെയിന്‍ ട്രെയിലറിലെ ദീപികയുടെ ഭാഗത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്. ലേഡി സിംഗമാണ് ഞാന്‍ എന്ന പറയുന്ന രംഗം ഇന്റര്‍നെറ്റില്‍ വൈറലാണ്
രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ് പടങ്ങളിലെ ഏറ്റവും പുതിയ ചിത്രമാണ് സിംഗം റിട്ടേണ്‍സ്. അജയ് ദേവ്ഗണ്, കരീന കപൂര്‍, അര്ജുന് കപൂര്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോൺ, ടൈഗര്‍ ഷെറോഫ്, ജാക്കി ഷെറോഫ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നു.
അജയ് ദേവ്ഗണ് ഡിസിപി ബാജിറാവു സിംഗമായി വീണ്ടും ഈ സിനിമയില്‍ അവതരിക്കുകയാണ്. ചുല്‍ബുല്‍ പാണ്ഡെയായി സല്മാന് ഖാന് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 350 കോടി ബഡ്ജറ്റിലാണ് സിനിമയൊരുക്കിയതെന്നാണ് പുറത്ത് വന്ന മറ്റൊരു വിവരം. ചിത്രം പൂര്‍ണ്ണമായും മാസ് മസാല എന്റര്ടെയ്നറായിരിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]