
മലയാള സിനിമാചരിത്രത്തില്‍ തന്നെ വളരേയേറെ പ്രത്യേകതകളുള്ള ചിത്രമാണ് ആടുജീവിതം. വര്‍ഷങ്ങളോളം നീണ്ട ഷൂട്ടിങ്, പൃഥ്വിരാജിന്റെ ബോഡി ട്രാന്സ്ഫോര്മേഷന് തുടങ്ങി നിരവധി കാര്യങ്ങളിലൂടെ സിനിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഗ്രാമി അവാര്‍ഡ് പട്ടികയിലേക്ക് ആടുജീവിതം പരിഗണിക്കാതെ തള്ളിയതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് എ.ആര് റഹ്മാന് ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.
ഗ്രാമിക്കും ഓസ്കാറിനും നിരവധി മാനണ്ഡങ്ങളുണ്ടെന്നും ഇവയെല്ലാം നൂറുശതമാനം പാലിച്ചാല്‍ മാത്രമേ അവാര്‍ഡിന് പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞിരിക്കുന്ന ദൈര്‍ഘ്യത്തേക്കാള്‍ സംഗീതത്തിന് ഒരു മിനിറ്റ് കുറവുണ്ടായിരുന്നു. ആ കാരണം കൊണ്ടാണ് ട്രാക്ക് തള്ളികളഞ്ഞത്- അദ്ദേഹം പറയുന്നു.
പൊന്നിയന്‍ സെല്‍വന്റെ രണ്ടുഭാഗങ്ങളും ഗ്രാമിയിലേക്ക് അയയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അയയ്ക്കാന്‍ പറ്റിയിരുന്നില്ല. എല്ലാ കാര്യങ്ങളും ഒത്തുവന്നാല്‍ മാത്രമാണ് ഇതെല്ലാം ചെയ്യാന്‍ സാധിക്കുക- അദ്ദേഹം പറഞ്ഞു.
ധനുഷിന്റെ രായൻ എന്ന ചിത്രത്തിനുവേണ്ടിയാണ് എ.ആർ.റഹ്മാൻ അവസാനം സംഗീതം ചെയ്തത്. ചാവാ. തഗ് ലൈഫ്, ഗാന്ധി ടോക്സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]