
കല്‍പ്പറ്റ: 100 രൂപ കൂടുതല്‍ കൂലി ചോദിച്ചതിന് ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. വയനാട് അമ്പലവയല്‍ നീര്ച്ചാല് ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദ്ദനമേറ്റത്. കുരുമുളക് പറിക്കാന്‍ 100 രൂപ കൂടുതല്‍ കൂലി ചോദിച്ചതിനായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു. ബാബുവിന്റെ പരാതിയില്‍ സ്ഥല ഉടമയുടെ മകനെതിരെ പൊലീസ് കേസെടുത്തു. പട്ടികവര്‍ഗ അതിക്രമ നിരോധനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അമ്പലവയല്‍ പൊലീസ് ആണ് കേസെടുത്തത്.
പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലിയായി ചോദിപ്പോള്‍ ഉടമയുടെ മകന് മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്. ഈമാസം 10നാണ് സംഭവം. കുരുമുളക് പറിക്കാന്‍ കൂലി കൂട്ടി തരണം എന്ന് പറഞ്ഞപ്പോള്‍ വാക്ക് തര്‍ക്കം ഉണ്ടായി.
സ്ഥിരമായി ജോലിക്ക് പോകുന്ന വീടിന്റെ ഉടമയുടെ മകന് ക്രൂരമായി മര്‍ദിച്ചപ്പോള്‍ നിലത്ത് വീഴുകയും ആ സമയത്ത് മുഖത്ത് ആഞ്ഞടിച്ചതായും പരാതിയില്‍ പറയുന്നു. കവിളില്‍ ചവിട്ടിയപ്പോള്‍ മൂന്ന് പല്ല് പോയി. താടി എല്ല് പൊട്ടി. ബോധമില്ലാതെ നിലത്ത് വീണതായും ബാബു പറയുന്നു.
The post കൂടുതല്‍ കൂലി ചോദിച്ചു, ആദിവാസി യുവാവിന് ക്രൂര മര്‍ദ്ദനം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]