
കണ്ണൂര്‍: മാനസിക സമ്മര്‍ദം, മനോദു:ഖം, സമ്പത്ത് കൈകാര്യം ചെയ്യല്‍, സൗഹൃദവും സ്നേഹവും നിലനിര്‍ത്തല്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ലൈഫ് മാനേജ്മെന്റ് ടെക്നിക്സ് എന്ന പേരില്‍ കണ്ണൂരില്‍ ചിന്മയ മിഷന് ഗ്ലോബല്‍ ഹെഡ് സ്വാമി സ്വരൂപാനന്ദ സരസ്വതി നടത്തുന്ന പ്രഭാഷണ പരമ്പര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചടങ്ങില്‍ ഇത്രയും നാള് നീണ്ടുനിന്ന പ്രഭാഷണ പരമ്പരയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്കിയ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് വേണ്ടി റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടറും ഗ്രാമശ്രീ ചെയര്‍പേഴ്സണുമായ സിന്ധു ചക്രപാണി ഉപഹാരം ഏറ്റുവാങ്ങി. കണ്ണൂര്‍ ചിന്മയ മിഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മൈതാനിയില്‍ ഫെബ്രുവരി 11 മുതല്‍ ആരംഭിച്ച പരിപാടി 14ന് അവസാനിക്കും. വൈകുന്നേരം ആറുമണി മുതല്‍ രാത്രി 7.30 വരെയാണ് പ്രഭാഷണ പരമ്പര. കൂടാതെ എല്ലാദിവസവും ചിന്മയ മിഷന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
The post ജീവിതം മനോഹരമാക്കാന്‍ ഒരു വിജയസന്ദേശം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]