
ഉറക്കം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചെടുത്തോളം വളരേ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ നമ്മളിൽ പലവർക്കും ഇതിൻറ്റെ പ്രാധാന്യം ഇതുവരെ മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. ഒരു മനുഷ്യൻ ദിവസം 8 മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങണം
നല്ല ഉറക്കം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല ദിനങ്ങൾ ഉണ്ടാകൂ. ഓർമശക്തിയുള്ള, ടെൻഷനും വിഷമങ്ങളും സങ്കടങ്ങളും കുറഞ്ഞ, വളരെ സ്മാർട്ട് ആയ നന്മയുള്ള ശരിയായി അലോചിക്കാൻ കഴിവുള്ള, എപ്പോഴും ഊർജസ്വലരായ ഒരു പുതിയ നമ്മൾ ഉണ്ടാകൂ. നല്ല ഉറക്കം കാൻസർ സാധ്യത വരെ കുറയ്ക്കുമത്രേ. അപ്പോൾ ഉറക്കം കിട്ടാൻ നമ്മൾ എന്തു ചെയ്യണം?
ശ്രദ്ധിക്കാം കുറച്ചു കാര്യങ്ങൾ
1, കഫീൻ ഉപഭോഗം കുറയ്ക്കുക
കഫീൻ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ വൈകുന്നേരത്തെ കാപ്പി കുടി ഒഴിവാക്കുക. കാപ്പിയുടെ ഉപയോഗം മൊത്തത്തിൽ കുറയ്ക്കുന്നതും നല്ലതാണ്.
2, സ്ക്രീൻ സമയം കുറയ്ക്കുക
എല്ലാ പ്രധാന പ്രവർത്തനങ്ങളും വിർച്വൽ മീഡിയത്തിലേക്ക് മാറുന്നതിനാൽ, സ്ക്രീൻ സമയം വെട്ടിക്കുറയ്ക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, സ്ക്രീൻ സമയം കഴിയുന്നിടത്തോളം കുറയ്ക്കാൻ ശ്രമിക്കുക. രാത്രിയിൽ പരമാവധി കുറഞ്ഞ ലൈറ്റിൽ മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കുക.
3. കിടക്കും മുമ്പ്, കൈ കാൽ കഴുകുന്നതോ, മേൽ കഴുകുന്നതോ, ഇളം ചൂടുള്ള പാൽ അല്ലെങ്കിൽ വെള്ളം കുടിക്കുന്നതോ നല്ലതാണ്
4. ഉറക്കം വരാതെ ആലോചിച്ചു കിടക്കുകയാണെങ്കിൽ അത് ഒരു കുറിപ്പായി എഴുതി മാറ്റി വയ്ക്കുക ഇതു വഴി മനസ്സിലെ ഭാരം കുറയ്ക്കുന്നത് ഉറക്കത്തിനു സഹായിക്കും
5. യോഗ, റിലാക്സ് ആവാൻ പാട്ടു കേൾക്കുക, ഇതൊക്കെ ഉറക്കത്തിനു സഹായിക്കും
6. പില്ലോ ഉപയോഗിക്കുന്നവർക്ക് കൈ കാൽ കഴപ്പ് ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.
7. വളരെ കട്ടിയുള്ളതും അല്ലെങ്കിൽ ഒരുപാട് മാർദവമായതുമായ കിടക്കക്കൾ ഒഴിവാക്കുക.
8. ചരിഞ്ഞു കിടക്കുമ്പോൾ കാൽ മുട്ടുകൾക്കിടയ്ക്ക് ഒരു തലയിണ വയ്ക്കുന്നത് നല്ലതാണ്
ഓര്‍ക്കുക പതിവായ ഉറക്കമില്ലായ്മ തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. ഇതിനുള്ള കാരണം കണ്ടെത്തി പരിഹരിക്കാൻ ഡോക്ടര്‍മാരുടെ സഹായം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ മടിക്കാതെ അത് ചെയ്യുക.
The post പതിവായി ഉറക്കം ശരിയാകുന്നില്ലേ? എങ്കില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങൾ.. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]