
കൊച്ചി: ജീവനക്കാരുടെ പെന്ഷന് വിതരണം ചെയ്യണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ വരുമാനത്തിന്റെ 10 ശതമാനം പെന്ഷന് ആനുകൂല്യങ്ങള്‍ക്കായി മാറ്റി വയ്ക്കണമെന്നും സമാശ്വാസം രണ്ട് ലക്ഷമെങ്കിലും നല്‍കണമെന്നും പെന്ഷന് ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു.
ഹരജിക്കാര്‍ക്ക് അടിയന്തരമായി 50 ശതമാനം ആനുകൂല്യമെങ്കിലും നല്‍കിയേ പറ്റൂ എന്നാണ് കോടതി കെഎസ്ആര്‍ടിസിയെ അറിയിച്ചിരിക്കുന്നത്. ബാങ്ക് ബാധ്യതയടക്കം എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ലാത്തത് നിര്‍ഭാഗ്യകരമായ സാഹചര്യമാണെന്നും മോശം മാനേജ്മെന്റ് ആണ് കെഎസ്ആര്‍ടിസിയെ നശിപ്പിച്ചതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കിട്ടിയ വരുമാനമത്രയും ശമ്പള വിതരണത്തിനായി ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരിക്കുന്നത്. സമാശ്വാസം രണ്ട് ലക്ഷം നല്കാന് നിവൃത്തിയില്ലെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കി.
The post പെന്ഷന് വിതരണം ചെയ്യണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]