
കോഴിക്കോട്: പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലായിരുന്ന കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിനായി നിർമിച്ച തടയണ പൊളിച്ചുതുടങ്ങി. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉടമകൾ തന്നെയാണ് തടയണ പൊളിക്കുന്നത്.
നാലു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പി.വി.ആർ നേച്ചർ എന്ന റിസോർട്ടിലെ നാലു തടയണകൾ പൊളിക്കുന്നത്.
നേരത്തെ, തടയണകൾ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്നും ഇതിന്റെ ചെലവ് ഉടമകളിൽനിന്ന് ഈടാക്കണമെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തടയണകൾ പൊളിച്ചുനീക്കണമെന്ന് കലക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത് റിസോർട്ടിന് സമീപത്തെ സ്ഥല ഉടമ നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
The post പി.വി.ആർ റിസോർട്ടിലെ തടയണ പൊളിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]