
മുംബൈ: വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ പ്രഥമ എഡിഷനുള്ള താര ലേലത്തില്‍ കോടികള്‍ വാരി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയെ 3.4 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. പതിനേഴ് താരങ്ങളെയാണ് ഇതിനകം വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. ഹര്മന് പ്രീത് കൗര്‍, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളേയും പൊന്നും വിലക്കാണ് ടീമുകള്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ലേലത്തിന് ആദ്യമെത്തിയത് സ്മൃതി മന്ദാന തന്നെയായിരുന്നു. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാനായി മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സും തമ്മിലായിരുന്നു മത്സരം. ഒടുക്കം മന്ദാനയെ പൊന്നും വില കൊടുത്ത് ബാംഗ്ലൂര്‍ സ്വന്തമാക്കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗറിനെ 1.8 കോടിക്ക് മുംബൈ സ്വന്തമാക്കി. 50 ലക്ഷമായിരുന്നു കൗറിന്റേയും അടിസ്ഥാന വില. ആസ്ത്രേലിയന്‍ ഓപ്പണറായ ആഷ്ലി ഗാര്‍ഡ്നറാണ് ലേലത്തില്‍ പണം വാരിയ മറ്റൊരു താരം. താരത്തെ 3.2 കോടിക്ക് ഗുജറാത്ത് ജയന്റ്സാണ് സ്വന്തമാക്കിയത്. മറ്റൊരു ഓസീസ് താരം എല്കിസ് പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ടീമിലെത്തിച്ചു.
ഇന്ത്യന്‍ ഓള് റൗണ്ടറായ ദീപ്തി ശര്‍മയും കോടികള്‍ വാരി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്ക് യു,പി വാരിയേഴ്സ് സ്വന്തമാക്കി. മറ്റൊരു ഇന്ത്യന്‍ ബാറ്ററായ ജമീമ റോഡ്രിഗസിനെ 2.2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. കൗമാര താരം ഷഫാലി വര്‍മയെയും ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 2 കോടി രൂപയാണ് താരത്തിനായി ഡല്‍ഹി മുടക്കിയത്.ആസത്രേലിയന്‍ താരം ടാഹ്ലിയ മഗ്രാത്തിനെ 1.4 കോടിക്ക് യു.പി വാരിയേഴ്സ് സ്വന്തമാക്കി.
The post താര ലേലത്തില്‍ കോടികള്‍ വാരി ഇന്ത്യന്‍ താരങ്ങള്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]