
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഒരു സ്റ്റൈലിഷ് വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അന്ധേരിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് താരത്തിന്റേതായി പ്രചരിക്കുന്നത്.
റേയ്സിന്റെ നാലാം ഭാഗത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി സിദ്ധാര്‍ഥ് മല്‍ഹോത്ര ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാഗര്‍ ആംമ്പ്രയുടെയും പുഷ്കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ഹിറ്റായതും. പൊലീസ് ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമുള്ള സിനിമ സിദ്ധാര്‍ഥ് മല്‍ഹോത്ര വേണ്ടെന്നുവെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. യോദ്ധയിലും സിദ്ധാര്‍ഥ് മല്‍ഹോത്ര അത്തരമൊരു കഥാപാത്രമായിട്ടാണ് എത്തിയത്.
#SidharthMalhotra looks charismatic in a shirt and a pair of pants as he is spotted 😊 at Andheri 📍 A true gentleman with a heart of gold. 💛🎩 pic.twitter.com/a4cuOfwzBD
— Take One Filmy (@TakeOneFilmy) October 7, 2024
ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.
തിരക്കഥ സാഗര്‍ ആംബ്രെയാണ് എഴുതിയത്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]