
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഏറെ വിവാദങ്ങളില്‍പ്പെടുകയും നിയമനടപടികള്‍ക്ക് വിധേയനാകുകയും ചെയ്യപ്പെടാറുണ്ട് താന്‍ നടത്തുന്ന വെളിപ്പെടുത്തലുകളുടെ പേരില്‍ സംവിധായകന് ശാന്തിവിള ദേനേശ്. എന്നാല്‍ താന്‍ പറയുന്നത് സത്യസന്ധമായ കാര്യങ്ങളാണെന്നാണ് സംവിധായകന് അഭിപ്രായപ്പെടുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശ് മിക്കവാറും വെളിപ്പെടുത്തലുകളും നടത്താറുള്ളത്. സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും നേരിട്ട് കണ്ട കാര്യങ്ങളുമാണ് പറയാറുള്ളതെന്നും അദ്ദേഹം പറയാറുണ്ട്.
ഇത്തരത്തില്‍ സമാനമായ ഒരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് സംവിധായകന്. ഒരു സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് സംവിധായകന് തുറന്ന് പറയുന്നത്. സംഭവം നടക്കുന്നത് കൊച്ചിയില്‍ ആണ്. അവിടെ ഒരു വിവാദത്തിന്റെ പേരില്‍ പ്രശസ്തമായ ഹോട്ടലിലായിരുന്നു താമസം. ഒരു നവാഗത സംവിധായകന്റെ ചിത്രമായിരുന്നു അതെന്നും അദ്ദേഹം പറയുന്നുണ്ട്.
കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായ ഒരു നടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. തെറ്റില്ലാത്ത ഒരു കഥാപാത്രത്തെയാണ് നടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. രാവിലെ ഭര്‍ത്താവ് സെറ്റില്‍ കൊണ്ടുവന്ന് ആക്കുകയും പിന്നീട് വിളിച്ചുകൊണ്ട് പോകുകയും ചെയ്യുന്നതായിരുന്നു പതിവ്. രണ്ട് ദിവസം അടുപ്പിച്ച് ഷൂട്ട് ഉള്ള ഒരു ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. കാര്യങ്ങള്‍ നോട്ട് ചെയ്ത ശേഷം അടുത്ത ദിവസത്തെ വര്‍ക്കിന്റെ കാര്യങ്ങള്‍ ഓരോ മുറിയിലും ചെന്ന് ആര്‍ട്ടിസ്റ്റുകളോട് പറയുന്നതിനിടെയാണ് സംഭവമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നടിയുടെ മൂറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഞെട്ടിപ്പോയി. കതക് ലോക്ക് ചെയ്തിരുന്നില്ല, മുട്ടിയിട്ട് ഞാന്‍ കയറി ചെല്ലുകയായിരുന്നു. നടിയേയും ചിത്രത്തിലെ ക്യാമറമാനേയും ആവശ്യമില്ലാത്ത നിലയില്‍ ഞാന്‍ കണ്ടു. എന്നെ കണ്ടതും ക്യാമറമാന് ചാടി എഴുന്നേറ്റിട്ട് കമ്പിളി എടുത്ത് അദ്ദേഹം ഉടുത്തു. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരി വരും. മറ്റവര്‍ക്ക് യാതൊരു കൂസലും ഇല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഇതേനടിയെ മറ്റൊരു ഹോട്ടലില്‍ വേറൊരു നടന് ഒപ്പവും കണ്ടിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഒരിക്കലും ആര്‍ക്കെതിരേയും പരാതിയുമായി വരില്ലെന്നും സംവിധായകന് പറയുന്നു.