
തിരുവനന്തപുരം: ചലച്ചിത്ര നടി സുകുമാരിയുടെ സ്മരണാര്‍ഥം മള്‍ട്ടിമീഡിയ സ്കൂള്‍, മ്യൂസിയം എന്നിവ സ്ഥാപിക്കുന്നതിനുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന് മമ്മൂട്ടി നിര്‍വഹിച്ചു. കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം സെന്റര്‍ഫോര്‍ ഹയര്‍ എജുക്കേഷനി(നിഷ്)ലാണ് ആദ്യത്തെ മള്‍ട്ടി മീഡിയ ആന്റ് ഫിലിം ടെക്നോളജി സ്കൂള്‍ തുറക്കുന്നത്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളേുകൂടിയ മള്‍ട്ടിമീഡിയ ലാബുകള്‍, ഡബ്ബിങ് തിയേറ്ററുകള്‍, മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ എന്നിവ സ്ഥാപനത്തിലുണ്ടാകും. പത്മശ്രീ സുകുമാരി മ്യൂസിയവും ഇതോടൊപ്പം സജ്ജമാകും. സുകുമാരിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇവിടെ സൂക്ഷിക്കും.
ചടങ്ങിനെത്തിയ നടന് മമ്മൂട്ടിക്ക് ഉപഹാരം നല്കുന്നു. | Photo: Special arrangement
നിഷിന്റെ മാതൃസ്ഥാപനമായ നിംസ് ആശുപത്രിയില്‍ സുകുമാരി ഹൃദ്രോഗ ചികിത്സയ്ക്കെത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള ഒരു വിശ്രമദിനത്തില്‍ തനിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും നിംസിന്റെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കണമെന്ന ആഗ്രഹം അവര്‍ പങ്കുവെച്ചു. ചികിത്സ പൂര്‍ത്തിയാക്കി ചെന്നൈയിലെ വീട്ടില്‍ വിശ്രമിക്കവെഅപ്രതീക്ഷിതമായാണ് സുകുമാരിയുടെ വിയോഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]