
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബൊഗെയ്ന്‍വില്ല’ എന്ന സിനിമയിലൂടെ വമ്പന്തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ജ്യോതിര്‍മയി. ചിത്രത്തിലെ താരത്തിന്റെ കാരക്ടര്‍ പോസ്റ്റ് മുതല്‍ സ്തുതി പാട്ട് വരെ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി മറിയിരുന്നു. നിരവധിയാളുകളാണ് ജ്യോതിര്‍മയിയുടെ തിരിച്ചുവരവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.
അതിനിടെ ജ്യോതിര്‍മയിയെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ‘നെപ്പോട്ടിസം’ കമന്റുമായെത്തിയ വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. Jyothirmayi appreciation post!! I mean.. She ate and how എന്നായിരുന്നു റിമയുടെ കുറിപ്പ്. സ്തുതി പാട്ടിലെ ജ്യോതിര്‍മയിയുടെ ചിത്രവും ചേര്‍ത്തായിരുന്നു റിമയുടെ പോസ്റ്റ്. വൗ, ആരാണ് ഇപ്പോള്‍ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നതെന്ന് ഊഹിക്കൂ. എല്ലായ്പ്പോഴെത്തെയും പോലെ ഹിപ്പോക്രസിയും ഡബിള്‍ സ്റ്റാന്‍ഡേഡും. എന്നായിരുന്നു ശ്രീധര്‍ഹരി1 എന്ന യൂസര്നെയ്മോടു കൂടിയ ഉപയോക്താവിന്റെ കമന്റ്. ഇതോടെ, ഇതെങ്ങിനെ നെപ്പോട്ടിസം ആകുമെന്ന ചോദ്യവുമായി റിമ എത്തി.
Image courtesy: https://www.instagram.com/rimakallingal/
ബൊഗെയ്ന്‍വില്ല സിനിമയുടെ സംവിധായകന്റെ ഭാര്യ അല്ലേ ജ്യോതിര്‍മയിയെന്നും നെപ്പോട്ടിസത്തിന്റെ നിര്‍വചനം ദയവായി പരിശോധിക്കൂ എന്നുമായിരുന്നു ശ്രീധര്‍ഹരി1-ന്റെ മറുപടി. മാത്രമല്ല, 2023-ല്‍ പുറത്തിറങ്ങിയ നീലവെളിച്ചം സിനിമയിലെ നായികയും സംവിധായകനും ആരെന്ന് പരിശോധിക്കാനും ഈ ഉപയോക്താവ് ആവശ്യപ്പെട്ടു.
നീലവെളിച്ചം സിനിമയുടെ സംവിധായകന് റിമയുടെ ഭര്‍ത്താവ് ആഷിക്ക് അബുവാണ്. ചിത്രത്തിലെ നായിക റിമയായിരുന്നു. ഇത് പരോക്ഷമായി ചൂണ്ടിക്കാണിച്ചായിരുന്നു ശ്രീധര്‍ഹരി1-ന്റെ പ്രതികരണം. ആരാണ് ജ്യോതിര്‍മയി എന്നും ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുന്‍പ് അവര്‍ ആരായിരുന്നു എന്നും പരിശോധിക്കൂ എന്നാണ് റിമ ഇതിന് മറുപടി നല്‍കിയത്.
എന്തായാലും, റിമയുടെ പോസ്റ്റും ശ്രീധര്‍ഹരി1-ന്റെ മറുപടിയും കമന്റ് ബോക്സില്‍ വലിയചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇരുവരുടെയും നിലപാടിനോട് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണവുമായി നിരവധിപേരാണ് എത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]