
സമ്മർദ്ദവും പിരിമുറുക്കവും ഉണ്ടാകുമ്പോൾ വരുന്ന ലക്ഷണമാണ് തലവേദന.കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടാറുണ്ട്.
സമ്മർദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്നങ്ങള്, മൈഗ്രേയ്ൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ
തലവേദന അകറ്റാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ കൊണ്ട് കഴിയും. മാത്രമല്ല ശരീരത്തേയും മനസ്സിനേയും റിലാക്സ് ചെയിക്കാനും ഉന്മേഷമുളളതാക്കാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്. ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറി കിട്ടും.
തലവേദന മാറ്റാൻ സ്ഥിരമായി മരുന്ന് കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. മരുന്നുകൾ കഴിക്കാതെ തന്നെ തലവേദന നേരിടാൻ ചില മാർഗങ്ങളുണ്ട്.
ഇഞ്ചി: തലയിലെ രക്തക്കുഴലുകളുടെ വീക്കം കുറയ്ക്കുവാൻ ഇഞ്ചി സഹായിക്കുന്നു. ഇതിനാൽ, തലവേദനയിലും നിന്നും ആശ്വാസം നൽകുവാനും ഇഞ്ചി ഉപകരിക്കുന്നു. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കുക. ഇത് കൂടാതെ, ഒരു ടീസ്പൂൺ ഇഞ്ചി ഉണക്കി പൊടിച്ചതും രണ്ടു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് കുഴമ്പ് പരുവത്തിലാക്കി, അത് കുറച്ച് മിനിറ്റ്നേരത്തേക്ക് നെറ്റിയിൽ പുരട്ടി വയ്ക്കുന്നതും തലവേദനയ്ക്ക് പരിഹാരം കാണുന്നതാണ്.
കറുവാപ്പട്ട: കറുവാപ്പട്ട തലവേദന പരിഹരിക്കുവാൻ വളരെ ഉത്തമമായ ഒറ്റമൂലിയാണ്. കറുവാപ്പട്ട പൊടിച്ച്, അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിലാക്കുക. ഇത് നിങ്ങളുടെ നെറ്റിയിൽ പുരട്ടി 30 മിനിറ്റു നേരം വയ്ക്കുക. ശേഷം, ഇളം ചൂടുവെള്ളത്തിൽ കഴുകുക.
തുളസി: മൂന്നോ നാലോ തുളസി ഇലകൾ ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് ഏതാനും മിനിറ്റുകൾ വയ്ക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിലേക്ക് തേനും ചേർക്കാവുന്നതാണ്. ഇത് കൂടാതെ, കുറച്ച് തുളസി ഇലകൾ ചവച്ച് കഴിക്കുകയോ, തുളസിയിലയുടെ തൈലവും വെളിച്ചെണ്ണയും ചേർത്ത് നെറ്റിയിൽ പുരട്ടുകയോ ചെയ്യാവുന്നതാണ്. പേശികൾക്ക് അയവ് വരുത്തുവാനും, മുറുകിയ പേശികൾ മൂലം ഉണ്ടാകുന്ന ചെറിയ തലവേദനകൾ മാറ്റുവാനും തുളസി വളരെയേറെ ഗുണപ്രദമാണ്.
ഗ്രാമ്പു: ഗ്രാമ്പുവിന്റെ തണുപ്പിക്കുന്നതും വേദന അകറ്റുന്നതുമായ സവിശേഷതകളുടെ സഹായത്താൽ തലവേദനയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എളുപ്പത്തിൽ കഴിയും. രണ്ട് തുള്ളി ഗ്രാമ്പു എണ്ണ, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവ യോജിപ്പിച്ച് നെറ്റിയിൽ പുരട്ടുക. കൂടാതെ, കുറച്ച് ഗ്രാമ്പു ചതച്ചത് ഒരു പൊതിയിലോ വൃത്തിയുള്ള തൂവാലയിലോ പൊതിഞ്ഞ് വയ്ക്കുക. ഇത് തലവേദന അനുഭവപ്പെടുമ്പോൾ എടുത്ത് മണപ്പിക്കുക. ഗ്രാമ്പുവിന്റെ സുഗന്ധം തലവേദനയ്ക്ക് കുറവ് വരുത്തുന്നതാണ്.
The post ‘തലവേദന’ ഒരു ‘തലവേദനയാക്കല്ലേ’…! ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]