
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി.ആക്കുളം തുറവിയ്ക്കൽ ശിവശക്തി നഗർ ശിവകൃപയിൽ എസ്. വിജയകുമാരി (46) യെയാണ് ശനിയാഴ്ച വീടിന്റെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉള്ളൂർ പുലയനാർ കോട്ടയിൽ ക്ഷേത്രം ഭാരവാഹികൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ പോലീസ് ഇൻസ്പെക്ടർക്ക് ശബ്ദ സന്ദേശമയച്ചത്.
അതിർത്തി തർക്കത്തിന്റെ പേരിൽ ക്ഷേത്രം പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയിരുന്നു. കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ജീവനോടുക്കാൻ കാരണമായെന്നാണ് ആക്ഷേപം.
ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു വിജയകുമാരി വീട്ടില്‍ തൂങ്ങി മരിച്ചത്. തൊട്ടടുത്ത ക്ഷേത്രവുമായി വിജയാകുമാരിക്ക് വസ്തു തര്‍ക്കമുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച ക്ഷേത്ര ഭാരവാഹികള്‍ വസ്തുവിലെ സര്‍വേ കല്ല് പിഴുതു കളഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ മണ്‍വെട്ടി കൊണ്ട് ക്ഷേത്ര ഭാരവാഹികള്‍ വിജയകുമാരിയെ മര്‍ദ്ദിച്ചു. പരുൂക്കേറ്റ് ആശുപത്രിയിലായി. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ല. മര്‍ദിച്ചവര്‍ വീണ്ടും എത്തി ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജീവനുടുക്കിയത്.
വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും മരണത്തിന് കാരണമെന്ന് ആരോപിച്ച് ചിലരുടെ പേരുകളുണ്ട്. ആത്മഹത്യാ കുറിപ്പിലെ പേരുകാരെല്ലാം വിജയകുമാരിയുടെ സമീപമുള്ള ദേവസ്വം ബോഡിന്റെ കീഴിലുള്ള കുന്നം മഹാദേവക്ഷേത്രം ഭാരവാഹികളാണ്.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. വിജയകുമാരിക്ക് പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരു മകളുണ്ട്
The post ‘ക്ഷേത്രം ഭാരവാഹികൾ ജീവിക്കാൻ അനുവദിക്കുന്നില്ല’…! പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി ; പോലീസിനെതിരെയും ആരോപണം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]