
.news-body p a {width: auto;float: none;}
ന്യൂഡൽഹി: ഡെലിവറി എക്സിക്യൂട്ടീവായി ഫുഡ് എടുക്കാൻ ചെന്നപ്പോൾ മാളിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ. ഗുരുഗ്രാമിലെ ഒരു മാളിലാണ് സംഭവം.
ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ വെല്ലുവിളികൾ നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് ദീപീന്ദർ ഗോയലും ഭാര്യയും ആ വേഷത്തിലെത്തിയത്. ഒരു മാളിൽ ചെന്നപ്പോൾ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും പടികൾ കയറി പോകണമെന്നും പറഞ്ഞെന്നാണ് ആരോപണം.
‘എന്റെ രണ്ടാമത്തെ ഓർഡർ സമയത്ത്, ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ മാളുകളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞാൻ മനസിലാക്കി. അവരോട് മാളുകൾ കൂടുതൽ മാനുഷികമായി പെരുമാറേണ്ടതുണ്ട്,’ – അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങൾ ഗുരുഗ്രാമിലെ ആംബിയൻസ് മാളിലാണ് പോയത്. അവിടെ നിന്ന് ഭക്ഷണമെടുക്കാനാണ് പോയത്. ലിഫ്റ്റിൽ കയറാൻ ചെന്നപ്പോൾ വേറെ എൻട്രൻസ് വഴി കയറാൻ പറഞ്ഞു. പടികൾ കയറാനാണ് അവരുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി. മൂന്നാം നിലയിലായിരുന്നു ചെല്ലേണ്ടത്. തുടർന്ന് പടികൾ കയറി.’- അദ്ദേഹം പറഞ്ഞു.
സി ഇ ഒയുടെ പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മാളിൽ മാത്രമല്ലെന്നും വേറെ പലയിടങ്ങളിലും ഇത്തരത്തിലുള്ള വേർതിരിവുണ്ടെന്ന് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
View this post on Instagram