
.news-body p a {width: auto;float: none;}
ലഖ്നൗ: ക്രിക്കറ്റ് കളിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ അഖിലേന്ത്യ അഡ്വക്കേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് മുഖ്യമന്ത്രി പതിവ് ശൈലി തെറ്റിച്ച് ക്രിക്കറ്റ് കളിക്കാനായി സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ എത്തിയത്.
കാവി വസ്ത്രമണിഞ്ഞാണ് യോഗി ബാറ്റിംഗ് ചെയ്തത്. ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുനേതാക്കളും ക്രിക്കറ്റ് കളിക്കാരും ഉണ്ടായിരുന്നു. മുഖ്യമന്ത്രി ക്രിക്കറ്റ് കളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഓരോ തവണ ബാറ്റ് ചെയ്യുമ്പോഴും ചിരിക്കുന്ന യോഗിയുടെ ചിത്രങ്ങളും വൈറലായി. അദ്ദേഹം ഓരോ തവണ ബാറ്റ് ചെയ്യുമ്പോഴും പിറകിൽ നിന്ന് വിക്കറ്റ് കീപ്പർ കൈയടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ഇന്ന് ഞാൻ അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തുവെന്നും കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം രാജ്യത്തെ കായികപരമായ പ്രവൃത്തികൾ വികസിച്ചെന്നും യോഗി എക്സിൽ കുറിച്ചു. ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റും എംപി കായിക മത്സരങ്ങളും ഇതിന് ഉദാഹരണമാണ്. രാജ്യത്തുടനീളം മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നു.’അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, അഞ്ചുവയസുകാരനോടൊപ്പം ചെസ് കളിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങളും കഴിഞ്ഞ വെളളിയാഴ്ച വൈറലായിരുന്നു. ലോക ചെസ് ഫെഡറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ കുഷഗ്ര അഗർവാളുമായാണ് അദ്ദേഹം ചെസ് കളിച്ചത്. യോഗിയെ കാണാനായി ഗോരഖ്നാഥ് ക്ഷേത്രത്തിലെത്തിയതായിരുന്നു കുഷഗ്ര.