കോഴിക്കോട്: കാന്താര സിനിമയിലെ ‘വരാഹരൂപം’ ഗാനം കോപ്പിയല്ലെന്ന നിലപാടില്‍ ഉറച്ച് കാന്തര സിനിമയുടെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ അടക്കം സ്വാഭാവിക നടപടികളാണെന്നും. ‘വരാഹ രൂപം’ ഗാനം ഒറിജിനല്‍ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘കാന്താര’ സിനിമയുടെ ഗാനത്തിന്റെ പകര്‍പ്പാവകാശ കേസില്‍ എതിര്‍കക്ഷികളായ സിനിമയുടെ സംവിധായകന് ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ ഇന്നും കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജരാകാനായിരുന്നു ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്. ‘വരാഹരൂപം’ ഉള്‍പ്പെട്ട ‘കാന്താര’ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രീം കോടതിയുടെ നടപടി. തൈക്കുടം ബ്രിഡ്ജും മാതൃഭൂമിയും നല്കിയ പരാതിയിലായിരുന്നു ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര് കക്ഷികളാണ് കേസിലുള്ളത്.
The post ‘വരാഹ രൂപം’ ഒറിജിനല്‍ കോമ്പൊസിഷനാണെന്ന് ഋഷഭ് ഷെട്ടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]