ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. വിചാരണാ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു.
പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാനും ആവശ്യപ്പെട്ടു. പുതിയ സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട
എതിര്‍പ്പ് എഴുതി നല്കാന് ദിലീപിനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ വിചാരണ പുരോഗതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപാണ് കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിചാരണ ചെയ്യരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.
കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 2019ലാണ് ആറു മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
എന്നാല്‍ 24 മാസം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായില്ലെന്ന് ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു. The post നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതി appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

