
കഴിഞ്ഞ ദിവസമാണ് തെലുങ്ക് നടന് രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 38-കാരിയായ ഗായത്രിയുടെ മരണം. നെഞ്ചു വേദനയെ തുടര്‍ന്ന് ഗായത്രിയെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
സിനിമയുടെ ചിത്രീകരണത്തിനിടെ വാര്‍ത്ത അറിഞ്ഞ രാജേന്ദ്ര പ്രസാദ് ആശുപത്രിയിലെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഹൈദരാബാദിലെ രാജേന്ദ്ര പ്രസാദിന്റെ വീട്ടിലേക്ക് തെലുങ്ക് താരങ്ങള്‍ ഓടിയെത്തി. അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്താനായി പവന് കല്യാണ്‍, നാനി, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരുള്‍പ്പെടെ വീട്ടിലെത്തി.
രാജേന്ദ്ര പ്രസാദിനെ അല്ലു അര്ജുന് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അല്ലു അര്ജുന് രാജേന്ദ്രപ്രസാദിന്റെ കൈപിടിച്ച് സംസാരിക്കുന്നതും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. കൊമേഡിയനായ രാജേന്ദ്ര പ്രസാദ് അലവൈകുണ്ഡാപുരംലോ, സണ്‍ ഓഫ് സത്യമൂര്‍ത്തി, ജുലായ് എന്നീ ചിത്രങ്ങളിലെല്ലാം അല്ലു അര്‍ജുനൊപ്പം രാജേന്ദ്ര പ്രസാദ് അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക്, തമിഴ് ഉള്‍പ്പെടെ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് രാജേന്ദ്ര പ്രസാദ്. പ്രഭാസ് ചിത്രം കല്‍ക്കിയില്‍ റൂമി എന്ന കഥാപാത്രമായെത്തിയിരുന്നു. ഗായത്രിയുടെ മകള്‍ സായ് തേജസ്വിനിയും ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]