കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയത് വിവാദമായതിനു പിന്നാലെ സമാന സംഭവം കോഴിക്കോട്ടും. കോഴിക്കോട് സബ് കളക്ടറുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് റവന്യൂ വിഭാഗത്തിലെ 22 ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തത്.
ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച തിരുനെൽവേലിയിൽ വെച്ചാണ് സബ് കളക്ടർ ചെൽസ സിനിയുടെ വിവാഹം നടന്നത്. ഇതിൽ പങ്കെടുക്കുന്നതിനാണ് റവന്യൂ ഓഫീസിലെ ആകെയുള്ള 33 ജീവനക്കാരിൽ 22 പേരും അവധി എടുത്ത് പോയതെന്നാണ് ആരോപണം.
ഭൂമി തരംമാറ്റലും ഭൂമി സംബന്ധമായ പരാതികളും അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണ് കോഴിക്കോട്ടേത്. പരാതികൾ കൂടിയപ്പോൾ ഇവ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ഇവിടെയുള്ള ഉദ്യോഗസ്ഥരിൽ ഏറെയും.
പല ഡിപ്പാർട്ടുമെന്റുകളിൽ നിന്ന് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥർ ഉൾപ്പടെ അവധിയെടുത്ത് പോയത് ഉദ്യോഗസ്ഥ സംഘടനാ ഗ്രൂപ്പുകളിലും ചർച്ചയാണ്. സംഭവത്തിൽ ജില്ലാ കളക്ടറുടെ പ്രതികരണം ലഭ്യമായിട്ടില്ല.
Kozhikode also group holiday; 22 employees went to sub collector’s wedding
Kozhikode: A similar incident happened in Kozhikode after the controversy over the employees of Konni taluk office taking group leave and going on an excursion. 22 officials of the revenue department took mass leave to attend the wedding ceremony of the Kozhikode Sub Collector.
Sub-Collector Chelsa Sini’s marriage took place on Friday, February 3 at Tirunelveli. It is alleged that 22 of the total 33 employees of the revenue office took leave to participate in this.
Kozhikode is the office where many applications are pending, including land reclassification and land related complaints. Most of the officers here are deputed to deal with complaints when they arise.
Officers who have moved from many departments and have taken leave have also been discussed in official organization groups. The response of the district collector is not available.
The post കോഴിക്കോട്ടും കൂട്ട അവധി; സബ് കളക്ടറുടെ വിവാഹത്തിന് പോയത് 22 ജീവനക്കാര്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]