
പൂനെ: മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറും നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മാലാ അശോക് അങ്കോളയെ(77) വീട്ടില്‍ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ ഡെക്കാന്‍ ജിംഖാന പ്രദേശത്തെ പ്രഭാത് റോഡിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സലീല്‍ അങ്കോളയുടെ അമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ തണ്ടെത്തിയത്.
വീട്ടുജോലിക്കാരി വൈകിട്ട് വീട്ടിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ ആരും തുറക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇവരുടെ സാന്നിധ്യത്തില്‍ വാതില്‍ തുറന്നപ്പോഴാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ ചോര വാര്‍ന്നു കിടക്കുന്നത് കണ്ടത്. മാലാ അശോക് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു.
ഇത് ടി20 ലോകകപ്പാണെന്ന് ഓര്‍ക്കണം! ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ ഓര്‍മിപ്പിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍
മാനസികപ്രശ്നങ്ങള്‍ അലട്ടിയിരുന്ന മാലാ അശോക് മകള്‍ക്കൊപ്പമായിരുന്നു ഫ്ലാറ്റില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വീടിനുള്ളില്‍ പിടിവലിയോ ബലപ്രയോഗമോ നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും പൊലീസും വീട്ടില്‍ നിന്ന് അസ്വാഭാവിക ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് പ്രദേശവാസികളും പറഞ്ഞു. എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ കൊലപാതക സാധ്യത തള്ളിക്കളയാനാവു എന്നാണ് പൊലീസിന്റെ നിലപാട്. സമീപപ്രദേശങ്ങളിലെ സിസി ടിവി അടക്കം പൊലീസ് പരിശോധനക്ക് വിധേയമാക്കും.
അശ്വിന്റെ പിന്‍ഗാമിയാവാന്‍ അവൻ വരുന്നു, ആഭ്യന്തര ക്രിക്കറ്റിലെ മുംബൈയുടെ വജ്രായുധമായ തനുഷ് കൊടിയാന്‍
പേസ് ബൗളറായിരുന്ന സലീല്‍ അങ്കോള ഇന്ത്യക്കായി 1989-1997 കാലഘട്ടത്തില്‍ ഒരു ടെസ്റ്റിലും 20 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 1989ല്‍ പാകിസ്ഥാനെതിരെ ആയിരുന്നു സലീല്‍ അങ്കോള കരിയറിലെ ഏക ടെസ്റ്റ് മത്സരം കളിച്ചത്. 1997ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു അവസാന ഏകദിനം. ക്രിക്കറ്റിനൊപ്പം ടെലിവിഷന്‍, സിനിമാ മേഖലകളിലും സലീല്‍ അങ്കോള സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള നിലവിലെ സെലക്ഷന് കമ്മിറ്റിയില്‍ അംഗമായിരുന്ന അങ്കോളക്ക് പകരം കഴിഞ്ഞ മാസമാണ് അജയ് രത്രയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]