
.news-body p a {width: auto;float: none;}
നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തരംഗമായ നടിയാണ് കത്രീന കെെഫ്. 2006ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ബൽറാം VS താരാദാസ്’ എന്ന ചിത്രത്തിൽ നായികയായ കത്രീന മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ്. സ്റ്റേജ് ഷോകളിലും ആഘോഷപരിപാടികളിലും കത്രീന ധരിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും ചർച്ചയാവാറുണ്ട്.
താരത്തിന്റെ ഫാഷൻ പിന്തുടരാൻ ശ്രമിക്കുന്ന നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനായി എത്തിയ കത്രീനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡിസെെനർ സാരിയാണ് താരം ഉടുത്തിരുന്നത്. എന്നാൽ ഇത്തവണ വസ്ത്രമല്ല ആരാധകർക്കിടയിൽ ചർച്ചയായത്. നടിയുടെ വലതുകെെയുടെ പിന്നിൽ കറുത്ത ഒരു വസ്തു ഉണ്ടായിരുന്നു. പിന്നാലെ ഇത് എന്താണെന്ന തരത്തിൽ ആരാധകർ അന്വേഷിക്കാൻ തുടങ്ങി. ഇത് എന്താണെന്നും നടിക്ക് എന്തെങ്കിലും അസുഖം ഉണ്ടോയെന്നൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശരിക്കും ഹെൽത്ത് മോണിറ്ററിംഗ് നടത്താനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കത്രീന ധരിച്ചിരിക്കുന്നത്. ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവെെസ് പാച്ച്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാനാണ് ഇത് ഉപയോഗിക്കുന്നത്. കഴിക്കുന്ന ആഹാരം ശരീരത്തിനെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാനും ഈ ഉപകരണം സഹായിക്കും. ഇത് ഒരു ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഗ്ലൂക്കോസിനെ ഒരു ബയോമാർക്കർ എന്ന നിലയിൽ ഉപയോഗിച്ചുകൊണ്ട് മെറ്റബോളിക് പ്രവർത്തനങ്ങൾ വിലയിരുത്താൻ എം 1 ഗ്ലൂക്കോസ് മോണിറ്ററിംഗ് സഹായിക്കും. ശരിയായ ഭക്ഷണം കഴിക്കേണ്ടരീതിയും വ്യായാമം ചെയേണ്ടതിനെ സംബന്ധിച്ചുമൊക്ക അറിയാനും ഇത് സഹായിക്കുന്നു.