
.news-body p a {width: auto;float: none;}
കൊച്ചി: ഗായിക അമൃത സുരേഷ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സഹോദരി അഭിരാമി സുരേഷാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിരിക്കുകയാണ് അമൃത. ഗായിക തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ‘എന്നെ അന്വേഷിച്ചതിനും എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിനും നന്ദി’ എന്നും അമൃത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഗായിക പങ്കുവച്ച ചിത്രത്തിൽ നെഞ്ചിന്റെ ഒരു ഭാഗത്തായി ഒട്ടിച്ച പ്ലാസ്റ്ററിന്റെ ഒരു ഭാഗവും കാണാം.
വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതരായെങ്കിലും അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള വിവാദമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ബാല രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ബാലയ്ക്കെതിരെ മകൾ അവന്തിക ഒരു വീഡിയോ പങ്കുവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിന് ശേഷം ബാലയിൽ നിന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അമൃതയും രംഗത്തെത്തിയതോടെയാണ് പ്രശ്നം വലിയ ചർച്ചയായി. വിവാഹമോചനം വരെ എത്തിച്ച പീഡനങ്ങൾ നിറഞ്ഞ ദാമ്പത്യം നൽകിയ മുറിപ്പാടുകൾക്ക് താൻ ഇന്നും ചികിത്സ തേടുന്നുവെന്ന് അമൃതമുൻപ് പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. വലിയ രീതിയിലുള്ള സൈബറാക്രമണം ഇതിന് പിന്നാലെ അമൃത സുരേഷും കുടുംബവും നേരിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അമൃതയ്ക്കും കുടുംബത്തിനുമുണ്ട്.